കമറുദ്ധീൻ അല്‍ ബേക്കറിന്റെ രചനകള്‍

Thursday, May 5, 2016

വേട്ട

രണ്ടു ദ്വാരങ്ങൾക്കപ്പുറവും,
ഇപ്പുറവും
തീ പന്തം.
പെട്ടിക്കകത്ത് പായുന്ന
ഇര
വേട്ടയാടപ്പെടുന്ന
ഓരോ  നിമിഷവും
അയാൾ ഇരയെ ഓർത്തു...

പാവം ഇര!
വേട്ടക്കാരനിൽ നിന്നും
രക്ഷപ്പെട്ടു്
പെട്ടിക്കകത്ത്,
ഇരുട്ടിൽ
ഓട്ടം തുടരുന്നു

ഇരുകാലിൽ 'രക്ഷ'പ്പെട്ട
അയാൾ
സഹതപിക്കുന്നു
അയ്യോ പാവം !!
ഇര...

കാട്ടിലും കൂട്ടിലും
രക്ഷയില്ലാത്ത
പാവം ഇര.
Share:

0 comments:

Copyright © Kamar Al Baker | Powered by Blogger Design by ronangelo | Blogger Theme by NewBloggerThemes.com