കമറുദ്ധീൻ അല്‍ ബേക്കറിന്റെ രചനകള്‍

Thursday, May 5, 2016

മാറ്റം

നമ്മൾ തമ്മിൽ ഇത്രമാത്രം..
നിങ്ങൾ, കിഴക്കു നിന്നും
പടിഞ്ഞാറ് നോക്കി
പറയുന്നു എല്ലാം
മാറിയെന്ന്!!

ഞങ്ങൾ, പടിഞ്ഞാറു നിന്നും
കിഴക്കു നോക്കി
പറയുന്നു എല്ലാം
പഴയ പോലെ തന്നെ !!

നിങ്ങളുടെയും,
ഞങ്ങളുടെയും
മാറ്റങ്ങൾ തമ്മിലുള്ള
മാറ്റം എപ്പോഴും
മാറ്റുരക്കുന്നു!!

എല്ലാം,
മാറിക്കൊണ്ടേയിരിക്കുന്നു
മാറ്റമില്ലാത്തത്
ഒന്നിന് മാത്രം
മാറ്റത്തിന് മാത്രം!!

അതെ
നമ്മൾ തമ്മിൽ ഇത്രമാത്രം...
Share:

0 comments:

Copyright © Kamar Al Baker | Powered by Blogger Design by ronangelo | Blogger Theme by NewBloggerThemes.com