കമറുദ്ധീൻ അല്‍ ബേക്കറിന്റെ രചനകള്‍

കേച്ചേരിയൻസ്

തൃശൂർ എന്ന ജില്ലാ നഗരത്തിൽ നിന്നും പതിനഞ്ച് കിലോമീറ്ററും കുന്നംകുളം ഗുരുവായൂർ തുടങ്ങിയ ചെറു പട്ടണങ്ങളിൽ നിന്നും യഥാക്രമം എട്ടും, പന്ത്രണ്ടും കിലോമീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്ന കാർഷിക വൃത്തിയിൽ ഒട്ടും പിന്നിലല്ലാത്തതുമായ ഒരു വലിയ വിഭാഗം ജനങ്ങൾ അടങ്ങുന്ന ചെറു പട്ടണം.കേച്ചേരി..

കേച്ചേരിയിലെ അടക്കാവിപണിയും മച്ചാടു മലയിൽ നിന്നും ഉൽഭവിച്ച് കേച്ചേരിയെയും പരിസര ഗ്രാമങ്ങളെയും കുളിരണയിച്ച് ഒഴുകിയൊലിച്ചോടുന്ന കേച്ചേരിപ്പുഴയും,കൂമ്പുഴയും, ഉച്ചിക്കുടുമ പോലെ ഉയർന്നു നിൽക്കുന്ന പെരുമലയും, ചൂണ്ടൽപ്പാറയും പൊൻമലയും, ജലശേഖരിണികളായ പെരുമണ്ണ് ചിറയും. പാറന്നൂർ ചിറയും ഹരിതാഭ പടർത്തി പരന്നു കിടക്കുന്ന നെൽ പാടങ്ങളും കേരവും കവുങ്ങും പച്ചപ്പും നിറഞ്ഞ ഗ്രാമ പ്രദേശം. മത സൗഹാർദത്തിന്ന് മാതൃകയായി ഒരുമയോടെ ജീവിക്കുന്ന വിവിധ വിഭാഗങ്ങള്‍ തിങ്ങി നിറഞ്ഞ് ജീവിക്കുന്ന ദേശം.ഇതു തന്നെയാണ്‌ ഞങ്ങളുടെ ഗ്രാമ ഭംഗിയുടെ തിളക്കം കൂട്ടുന്നതിന്റെ പൊരുളും.

കേരളം കണ്ട നല്ല രാഷ്ട്രീയ സാംസ്കാരിക സാഹിത്യ നായകന്മാരായ  ശ്രീ. യൂസഫലിക്കും ,ശ്രീ കെ പി അരവിന്ദാക്ഷൻ ശ്രീ. ഇ.പി ഭരത പിഷാരടി, ഡോ.രാധാകൃഷ്‌ണ കൈമൾ തടങ്ങിയ വലിയ വ്യക്ത്യത്വങ്ങൾക്ക് ജന്മം നൽകിയ ഗ്രാമം.

ഉൽസവങ്ങളുടെയും ആഘോഷങ്ങളുടെയും വലിയൊരു സംഗമ സ്ഥലം തന്നെയാണ് കേച്ചേരി..പറപ്പൂക്കാവ് പൂര മഹോത്സവവും എരനെല്ലൂർ അമ്പ് പെരുന്നാളും നീലങ്കാവ് ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്കും,നബി ദിനവും ,പെരുന്നാളുകളും ഞങ്ങൾ എല്ലാ ദേശക്കാരും ജാതി മത ഭേദമേന്യ വളരെ സന്തോഷത്തോടെ ആഘോഷിക്കുന്നു..

ഗൾഫ് രാജ്യത്തിന്റെ തണലിൽ നാൾക്ക് നാൾ വളർന്നു കൊണ്ടിരുന്ന കേച്ചേരിയില്‍ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും പ്രവാസ ജീവിതം 1960 മുതൽക്കേ  തുടക്കമിട്ടിരുന്നു .. ഇന്നും പ്രവാസികളുടെ അദ്ധ്വാനത്തിന്റെ ഫലമായി ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും വലിയ പുരോഗതിയുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്..

ചുണ്ടൽ ഗ്രാമ പഞ്ചായത്തിന്റെ ശ്ളാഘനീയ മായ പ്രവർത്തനങ്ങൾ..കാർഷിക വിപണിക്ക് വേണ്ടുന്ന വിധത്തിൽ തോടുകളും കൈവഴികളും തണ്ണീർതടങ്ങളും കോർത്തിണക്കി കൊണ്ട് നടത്തിയ ബൃഹത് പദ്ധതികൾ കർഷകരുടെയും അതിലൂടെ ഭക്ഷ്യ വിഭവങ്ങളുടെയും സമൃദ്ധിയായ ഉൽപാദനത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കുവാൻ കഴിഞ്ഞിട്ടുണ്ട്...

ചൂണ്ടൽ ഗ്രാമ പഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കേച്ചേരിയിൽ നിന്നും  പരിസര പ്രദേശങ്ങളിൽ നിന്നും യു.എ.ഇ യിൽ തൊഴിലിനും കച്ചവടത്തിന്നും ചേക്കേറിയവർ ഒന്നിക്കുന്ന കേച്ചേരിയുടെ പൈതൃകം വിളിച്ചോതുന്ന നാട്ടു കൂട്ടമാണ് 'കേച്ചേരിയൻസ്" നാടിന്റെ മഹിമയും പെരുമയും സ്നേഹവും പരസ്പരം പങ്കിട്ടു് ഇനിയുള്ള പ്രവാസ ജീവിതം നയിക്കുമെന്ന് പ്രതിജ്ഞ ചെയ്തു രാഷ്ട്രിയ പരമായോ ജാതി മത പരമായോ  യാതൊരു വേർതിരിവോ..വിവേചനങ്ങളോ ഇല്ലാതെ കൂട്ടമായി കൂട്ടായ്മയായി കേച്ചേരിയെന്ന ചെറു പട്ടണത്തിന്റെ നന്മ പ്രസരിപ്പിക്കുന്ന പ്രവര്‍‌ത്തനങ്ങളുമായി ഒരുമിച്ചവരാണ് ഞങ്ങൾ." കേച്ചേരിയൻസ് ".

0 comments:

Copyright © Kamar Al Baker | Powered by Blogger Design by ronangelo | Blogger Theme by NewBloggerThemes.com