കമറുദ്ധീൻ അല്‍ ബേക്കറിന്റെ രചനകള്‍

കമറുദ്ധീൻ അല്‍ ബേക്കര്‍

കമറുദ്ധീൻ അബൂബക്കർ.തൃശൂർ ജില്ലയിൽ കേച്ചേരി സ്വദേശി.പോലീസ്‌ ഉദ്യേഗസ്ഥനായി സേവനമനുഷ്‌‌ഠിച്ചിരുന്ന അബൂബക്കറിന്റെയും ആമിന കുട്ടിയുടെയും എട്ടു മക്കളിൽ മൂന്നാമത്തെ മകനായി 1965 ൽ ജനനം.കേച്ചേരി മറ്റം  ഗുരുവായൂർ എന്നിവിടങ്ങളിൽ പഠനം പൂര്‍‌ത്തിയാക്കി.

എഴുത്തും വായനയും യാത്രകളും പ്രാധാന വിനോദം.കനഡ , ആസ്ത്രേലിയ, ഇറ്റലി, ഗ്രീസ്, അമേരിക്ക, ബ്രിട്ടൻ, ഹോളണ്ട് , ഡോമനിക്കൻ റിപ്പബ്ലിക്ക്, തായ്‌‌ലണ്ട്‌, മലേഷ്യ, കംബോഡിയ, വിയറ്റ്നാം, ശ്രീലങ്ക , ഖത്തർ, സൗദി അറേബിയ, ഒമാൻ , ബഹറൈൻ തുടങ്ങിയ രാജ്യങ്ങൾ പല തവണ സന്ദർശിക്കുകയുണ്ടായി.

1991 ജനുവരിയിൽ വിവാഹിതനായി.ഭാര്യ:നസീറ കമറുദ്ധീൻ.മകൾ: ഹരിത ഫർസാന - എഞ്ചിനിയർ(വിവാഹിത).മരുമകൻ :ഇസ്മായിൽ ഫൈസൽ (എഞ്ചിനിയർ)മകൻ: ഗസാലി കമറുദ്ധീൻ ബക്കർ(വിദ്യാത്ഥി )

അൽ ബേക്കർ സ്വീറ്റ്സ് & ബേക്കറി കേച്ചേരിയിൽ 1990 ഏപ്രിൽ 5 മുതൽ പ്രവർത്തനം തുടങ്ങി.4 വർഷം കേരള സർക്കാർ വിദ്യാഭാസ വകുപ്പിൽ. ജോലി ചെയ്‌‌തു.രണ്ട്‌ വർഷം സഊദി അറേബ്യയിലും തുടര്‍‌ന്ന് ജോലിയും കച്ചവടങ്ങളുമായി 22 വർഷമായി ദുബായിൽ പ്രവാസിയായി കഴിയുന്നു.

ഷംസുദ്ധീൻ അബൂബക്കർ, ഷറഫുദ്ധീൻ അബൂബക്കർ എന്നിവർ സഹോദരന്മാരാണ്‌.ഫാത്തിമത്ത് സുഹറ,താഹിറ ജബാർ,റഹീമ ബച്ചു,റാബിയ അബൂബക്കർ,ഷമീറ ഹമീദ് എന്നിവർ സഹോദരിമാർ.

0 comments:

Copyright © Kamar Al Baker | Powered by Blogger Design by ronangelo | Blogger Theme by NewBloggerThemes.com