കമറുദ്ധീൻ അല്‍ ബേക്കറിന്റെ രചനകള്‍

സമര്‍‌പ്പണം

എന്റെ പ്രിയ സഹോദരീ സഹോദരന്മാരെ,
പലപ്പോഴായി ഞാൻ കോറിയിട്ട അങ്ങിങ്ങായി ചിതറിക്കിടന്നിരുന്ന ചില രചനകള്‍ ശേഖരിച്ച് സൂക്ഷിക്കാൻ ഒരുശ്രമം നടത്തുന്നതിന്റെ ഭാഗമായി  ഒരു ബ്ലോഗ് ഉണ്ടാക്കുന്നതിന്റെ പണിപ്പുരയിൽ ആയിരുന്നു....

എനിക്ക് ജീവിതം തന്ന സ്നേഹനിധികളായിരുന്ന മാതാപിതാക്കൾക്കും...എന്റെ കൂടപ്പിറപ്പുകൾക്കും....
അക്ഷരങ്ങളുടെ ലോകം തുറന്നു തന്ന ഗുരുക്കന്മാർക്കും....
വായനയുടെ വർണങ്ങൾ വാരി വിതറിയ വായനശാലകൾക്കും, സുഹൃത്തുക്കൾക്കും ....ജീവിക്കാനും, ജീവിത യാഥാർത്ഥ്യങ്ങളിലെ വെളുപ്പും കറുപ്പും തിരിച്ചറിഞ്ഞ് പൊരുതാനും എന്നെ പ്രാപ്‌തതനാക്കിയ ജ്യേഷ്‌ട സഹോദരനും...

കാലം കാത്തുവെച്ച ജീവിതവഴിൽ ഹൃദയം പകുത്ത് തന്നു എന്നെ സ്നേഹിക്കുകയും രണ്ടു മക്കളെ സമ്മാനിക്കുകയും ചെയ്‌ത എന്റെ പ്രിയ പത്നി നെസിക്കുവേണ്ടിയും ഈ രചനകള്‍ സമർപ്പിക്കുന്നു...

സ്നേഹത്തോടെ

കമർ ബക്കര്‍
05.05.2016

0 comments:

Copyright © Kamar Al Baker | Powered by Blogger Design by ronangelo | Blogger Theme by NewBloggerThemes.com