കമറുദ്ധീൻ അല്‍ ബേക്കറിന്റെ രചനകള്‍

Saturday, May 7, 2016

സ്വപ്‌നങ്ങളുടെ തടവുകാരൻ....

ഹലോ സുഹൃത്തേ ഇന്നിത് എത്രാമത്തെ വിളിയാണ്...?
ഒരെഴുത്തുകാരന്റെ ആത്മസംഘർഷവും, ചിന്താ ഭാരങ്ങളൊന്നും നിങ്ങൾ വായനക്കാർക്ക് മനസിലാവില്ല. ....??
(ഫോൺ തലക്കൽ അയാൾ പരുങ്ങി )
ഇതെന്താ മാഷെ, നിങ്ങൾക്ക് വേണ്ടിയല്ല ഞാൻ എഴുതുന്നത്... എഴുത്ത് എനിക്കൊരു സുഖമാണ്. നിങ്ങളെ 'ബുദ്ധി 'പ്പിക്കണമെന്നോ... ബുദ്ധിമുട്ടിക്കണമെന്നോ ഞാൻ ആഗ്രഹിക്കുന്നില്ല...
പിന്നെ ഞാനെഴുതിയത് നിങ്ങൾ വായിക്കണമെന്ന്.... ഞാൻ ആവശ്യപ്പട്ടൊ?... നിങ്ങൾക്കു സ്വീകാര്യമെങ്കിൽ ... വായിക്കാം....പുകഴ്ത്താം, ഇകഴ്ത്താം....
എന്റെ ജീവിതത്തിന്റെ ഒരു കാലഘട്ടത്തിന്റെ ഓർമകളും സ്വപ്നങ്ങളും മാത്രമാണ് ഞാൻ എഴുതിയത് ഇനിയും ധാരാളം വരാനുണ്ട്!

(ഒരക്ഷരം ഉരിയാടാൻ പറ്റാത്ത അവസ്ഥയിൽ ഫോണിന്റെ റിസീവർ താഴെ വെയ്ക്കാൻ തുനിയുമ്പോഴേക്കും വീണ്ടും അട്ടഹാസം തുടർന്നു )......
ഞാൻ എന്തെങ്കിലും ഊരാക്കുരുക്കിൽ പെടുമ്പോൾ അവന്റെ 'കർമ്മഫലം ' എന്നു പറഞ്ഞ് വളിച്ച നെടുവീർപ്പിട്ടു് സാധാരണ നിങ്ങൾ സ്വയം ആശ്വസിക്കാറില്ലെ ... അതുപോലെ എന്റെ എഴുത്തിനെയും കണ്ടാൽമതി....... നാളെ കാലത്തിന് മറക്കാൻ കഴിയാത്ത എഴുത്തുകാരുടെ ഇടയിൽ എന്റപേരും കാണുമ്പോൾ നിങ്ങളുടെ ഹൃദയമിടിപ്പ് ഇനിയും കൂടും.... പൊതുവെ അന്യരുടെ വളർച്ച നിങ്ങൾക്ക് സഹിക്കാവുന്നതിന്ന് അപ്പുറമാണല്ലോ ?

(‌ഇയാൾക്കിത് എന്തു പറ്റി ഡയൽ ചെയ്യുമ്പോൾ ഒരക്കം മാറിയതിന്ന് ഇത്രയും ശിക്ഷയോ.. ആളുമാറി പറയുകയാണെങ്കിലും ഇത്ര അഹങ്കാരമോ?.)
ഹെ! നിങ്ങൾ എന്നും എന്നെ വല്ലാതെ തെറ്റിദ്ധരിച്ചിരിന്നു ? സാരമില്ല സുഹൃത്തേ ഞാനും കുറെ നാളായി ആരെക്കുറിച്ചും മുൻവിധിമെനയാറില്ല..അന്നു മുതലാണ് സമാധനമായി ഉറങ്ങി തുടങ്ങിയത് .പിന്നെ എന്റെ ഇന്നത്തെ ജീവത സാഹചര്യങ്ങളും സ്വപനങ്ങളും മറ്റൊന്നാണ് അത് പുതിയ കാലവും അനുഭവങ്ങളും തന്നതാണ്... അതെന്റെ കുറ്റമല്ല, അതായത് കേച്ചേരിക്ക് പുറത്തും ഒരു ലോകമുണ്ട് എന്ന അറിവ് എന്നെ ഇങ്ങിനെയൊക്കെയാക്കി.....
(പാവം.. കുറെനാളായി നാട് കാണത്തതിന്റെയോ, കൃത്യമായി ശമ്പളം കിട്ടാത്തതിന്റെയോ പിരിമുറക്കമാവാം..... പക്ഷെ ഇയാൾ എന്തിന് എന്നോടു് കയർക്കണം ? ... എന്തായാലും സാരമില്ല എന്റെ ഫോൺ ബില്ലിൽ കയറില്ല, പിഴവു് മനസ്സിലാക്കി ഞാൻ ഫോൺ കട്ട് ചെയ്തതാണ് .... തിരിച്ച് വിളിവന്നപ്പോൾ ക്ഷമ ചോദിക്കനും തയ്യാറായിരുന്നു ....)

എന്റെ സ്വന്തം ചിലവിലാണ് ഇവിടെ വന്നത്... വിസയടിക്കൽ ,മെഡിക്കൽ, ലേബർ ഫീ, എമിറേറ്റ് ഐഡി, ഇൻഷൂറൻസ്, വീട്ടുവാടക, ഫോൺ ബില്ല്, യാത്രക്കൂലികൾ, കുട്ടികളുടെ പഠന ചിലവ്... തുടങ്ങി ഒട്ടനവധി തലകെട്ടുകൾക്ക് 'വരുമാനം.' പകുത്തു കൊടുക്കുന്നത് ചോര നീരാക്കിയാണ് ചില്ലിക്കാശ് കമ്പനി വഹിക്കുന്നില്ല.... വരുമാനം കൂട്ടാൻ ഞാൻ പാടുപെട്ടോടുന്ന കൂട്ടത്തിലാണ് ഈ എഴുത്തും, വായനയും, പ്രണയവും, കവിതയും, വിനോദവും, യാത്രകളും, രാഷ്ട്രീയ നീരീക്ഷണങ്ങളും, സ്വയനന്മക്കും.. ലോകനന്മയ്ക്കുമുള്ള പ്രാത്ഥനകളും ... ഞാൻ കൊണ്ടു നടക്കുന്നത് !!

ഇവിടെ വിസയടിമുതൽ എല്ലാം തന്നെ ഒരു തരം മുൻകൂർ പണമിടപാടാണ് അതുകൊണ്ടു് സമയം എനിക്കോ , നിങ്ങള്‍ക്കോ വേണ്ടി കാത്തുനിൽക്കില്ല... ! എത്രയും വേഗം മുടക്കുമുതലും പലിശയും കഴിഞ്ഞ് മിച്ചം വെച്ചു വേണം നാട്ടിലെ ചിലവിനയക്കാനും കരുതൽ ബേങ്കിലിടാനും......

സുബഹി ബാങ്കിന് മുൻപ് പതിവുപോലെ അവളുണർന്നപ്പോൾ തട്ടിയുണർത്തി ചോദിച്ചു ഇന്നലത്തെ സ്വപനം എന്തായിരുന്നു ...ഒരു പോള കണ്ണടച്ചില്ല!! മൂളലും ഞരങ്ങലും......എന്തായിരുന്നു ???

പതിവുപോലെ കണ്ടത് പെട്ടന്ന് പണക്കാരനാവുന്നതോ...എഴുതുന്നതോ?പ്രസംഗിക്കുന്നതോ? അബ്ദുൾ കലാമിനെപ്പോലെ , ഇ എം എസ്സിനെ പോലെ, സുഗതകുമാരി. ..... എം. എ യൂസഫലി ഇഷ്ടനായകരിൽ ആരായിരുന്നു...... ഇന്നലത്തെ ഇര ?

ചുടു ചായയുടെ വരവും നോക്കി മലർന്ന് കിടന്ന് അയാൾ വീണ്ടും സ്വപ്നം കണ്ടു .....ഒട്ടും പരിഭവമില്ലാതെ ഇതാ ചായ .... സുബഹി ബാങ്ക് ... ഇപ്പൊ മുഴങ്ങും...സ്വപ്‌നങ്ങൾ കാണാൻ .. ഒരു ദിവസം കൂടി ഞങ്ങൾക്ക് ബോണസായി തന്നതിന്ന് നന്ദി....
Share:

2 comments:

Azeez Manjiyil said...

വളരെ വിദഗ്ദമായ അവതരണം.അഭിനന്ദനങ്ങള്‍...

Unknown said...

സന്തോഷവും പുതിയ ഊർജ്ജവും ചുരത്തിയതിന് നന്ദി

Copyright © Kamar Al Baker | Powered by Blogger Design by ronangelo | Blogger Theme by NewBloggerThemes.com