കമറുദ്ധീൻ അല്‍ ബേക്കറിന്റെ രചനകള്‍

Sunday, May 8, 2016

ബാലേട്ടൻ

സാമ്പ്രാക്കും... ബ്ബാസി സറമ്പറബാക്കും.... ബ്ബാസി സക്കമ്പക്കും, ബ്ബാസി!തകരപ്പാട്ടയിൽ കൊട്ടി പാടി ബാലേട്ടൻ വിശപ്പിന്റെ വിളിയിൽ വഴിയിൽ കണ്ടവരോട് ആവശ്യപെടും.അവസാന രണ്ടുവരി മാത്രം എല്ലാവർക്കും മനസിലാകുന്ന ഭാഷയിൽ..... "വിശക്കണ് സാറെ, എനിക്കൊരു പത്ത് പൈസ തരോ ...... "

സമാനതകൾ ഇല്ലാതെ ബാലേട്ടൻ കേച്ചേരിയിൽ ജീവിച്ചു.പാട്ടുകാരനായും ആശാരിയായും ഭ്രാന്തനായും!തന്റെ കിടപ്പുമുറിയും, തീൻ മേശയും വെളിസ്ഥലവും എല്ലാം തന്നെ വടക്കാഞ്ചേരി റോഡിന്റെ ഒരു ഓരം മാത്രമായിരുന്നു ബാലേട്ടന് !മത്സരാർത്ഥികളായ മനുഷ്യർ നിലനിൽപ്പിനായി മലവെള്ളപാച്ചലിൽ, മലക്കം മറിഞ്ഞ് ആടിയും ചാടിയും ഉയരങ്ങൾ നീന്താൻ പാടുപെടുന്നത് നോക്കി ബാലൻ നെടുവീർപ്പിട്ടു...ഇവർക്കെന്താ ഭ്രാന്താണോ??

ഒരു കൂട്ടം ഭ്രാന്തന്മാരുടെ നെറികെട്ട ഓട്ടങ്ങൾ കണ്ട് ആരോ വലിച്ചെറിഞ്ഞ കുറ്റി ബീഡി ചുണ്ടിൽ തിരികി മഞ്ഞപ്പല്ലുകൾ പുറത്ത് കാട്ടി തന്റെ തകരപ്പാട്ടയിൽ ആഞ്ഞു കൊട്ടിക്കൊണ്ട് ബാലേട്ടൻ പാടുകയായിരുന്നു.
സാബ്രക്കും.... ബ്ബാസ...................................................................

ജീവിതം അലിവുള്ളവരുടെ നാണയത്തുട്ടിലും ഭക്ഷണപ്പൊതിയിലുമായി.. ബാലേട്ടൻ ആസ്വദിച്ചു.സന്തുഷ്‌ടവും,സമൃദ്ധവുമായ ജീവിതം കൈവരിക്കാൻ ത്രാണിയില്ലാതെ പ്രതിസന്ധികളെ ഭയപെട്ട് ഭ്രാന്തെടുത്തു പായുന്ന കേച്ചേരിക്കാർക്കിടയിൽ ബാലേട്ടൻ ജീവിച്ചു കടന്നു പോയി! ആരെയും "ഭ്രാന്താ..... "എന്ന് മറുത്ത് വിളിക്കാതെ !
Share:

3 comments:

Azeez Manjiyil said...

ഓര്‍‌മ്മകളിലെ പച്ചയായ ഒരേട്.മനോഹരം.

mazhathullikal said...

ഭ്രാന്തൻ ബാലേട്ടനെ അറിയാത്തവർ ചുരുക്കം ആയിരിക്കും.. കേച്ചേരിയുടെ നെറുകയിൽ മഴയത്തും വെയിലത്തും അയാളെ കാണാം. ഓർമകളിൽ നിന്നും പൊടിതട്ടിയെഴുതി, അയാളെ മറന്നവർ ഓർമകൾ പൊടിതട്ടി എടുക്കാൻ കഴിയുന്ന എഴുത്ത്.

Unknown said...

പരമാണു പൊരുളിലും സ്ഫുരണമായ് നിൽക്കുന്ന പരമപ്രകാശത്തെ അന്തർ മിഴികളാൽ ദർശിച്ചിട്ടുള്ള പരമ നായിരുന്നിരിക്കണം ഒരുപക്ഷേ ബാലേട്ടൻ...

Copyright © Kamar Al Baker | Powered by Blogger Design by ronangelo | Blogger Theme by NewBloggerThemes.com