കമറുദ്ധീൻ അല്‍ ബേക്കറിന്റെ രചനകള്‍

Tuesday, March 8, 2016

പൊള്ളിക്കുന്ന കനല്‍ കട്ടകള്‍

പ്രിയപ്പെട്ട ജൂറി;
ഇന്നും സൂര്യനുദിച്ചത് കിഴക്കു നിന്നാണ് എന്നതിനാൽ എല്ലാ ദിവസവും പോലെ ഒരു ദിനം തന്നെയാണ് വനിതാ ദിനവും എന്ന് ഞാൻ കരുതുന്നു.

എന്നിരുന്നാലും ചില ഓർമ്മപ്പെടുത്തലുകൾ മിനുക്കിയെടുക്കാൻ കലണ്ടറിലെ ചില ദിവസങ്ങൾ  ഉപകരിക്കും..ചിലപ്പോഴത് സന്തോഷങ്ങളുടെ മധുരിക്കുന്ന ഓർമ്മകൾ സമ്മാനിക്കും. മറ്റു ചിലപ്പോൾ പൊള്ളിക്കുന്ന കനല്‍ കട്ടകളും.സന്തോഷം പങ്കിട്ടാല്‍ അധികരിക്കും.സന്താപം പങ്കിട്ടാല്‍ ലഘൂകരിക്കും.എന്നതത്രെ പ്രമാണം.

ചില ഓർമ്മ ദിവസങ്ങൾ; എന്നും നിലനിൽക്കണം എന്ന് കരുതുന്ന ജീവിത നേട്ടങ്ങളുടേതാണ്.
"ദുനിയാവിലെ ഒരോ ദിവസവും പടച്ചവന്റെ അനുഗ്രഹമാണ് മോനെ, ഇത് വളരെ ക്ഷണികമാണ് നാളെ പരലോകത്തു ചെന്നാൽ നമുക്ക് സ്വർഗ്ഗം.... അതാണ് അനശ്വരമായത്".ഓർമ്മ വെച്ചനാൾ  ഉമ്മാടെ നാവിൽ നിന്നും ദിക്കറ് ചൊല്ലുന്ന പോലെ കേട്ടിരുന്ന മന്ത്രമാണിത്....ആശുപത്രി കിടക്കക്കരുകിൽ നിന്നും നിറകണ്ണുകളോടെ യാത്ര പറഞ്ഞിറങ്ങുമ്പോൾ ഉമ്മ ആശ്വസിപ്പിച്ചു 'ബാനുവും, തായിം, സൂറയും... കുട്ടികളും ഉണ്ടല്ലോ കുറച്ച് ദിവസത്തിന്ന് പോയിട്ടു്വാ മോനെ...'

അനുജൻ ശറഫുവിന്റെ കല്യാണത്തിന് രണ്ടാഴ്ച്ച ദിവസത്തെ ലീവിന്ന് വന്നശേഷം കല്യാണവും തുടർന്ന് പത്താം നാൾ മുതൽ നെഞ്ചു വേദനയെ തുടര്‍ന്ന്‌ ഉമ്മ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ആശുപത്രി കിടയ്‌ക്കയുടെ അരികിലുമായിരുന്നു  ദിന രാത്രങ്ങള്‍...56 ദിവസം വിവിധ ആശുപത്രി വരാന്തകൾ...

ഇടപാടു്കാരുടെയും പാർട്ടണർ മാരുടെയും സ്വരംമാറ്റം ഗള്‍‌ഫിലേയ്‌ക്കുള്ള എന്റെ തിരിച്ചുവരവ് അനിവാര്യമാക്കി.

ഷാര്‍‌ജയില്‍ വിമാനമിറങ്ങി വീട്ടിലെത്തുന്നതിന്ന് മുമ്പുതന്നെ രാവുണ്ണിയേട്ടനോടു് (പാർട്ടണർ) എന്റെ മുൻകൂർ ജ്യാമം എടുത്തു ... ഉമ്മ ആശു പത്രിയിലാണ് ഇക്ക മുൻകൂട്ടി നിശ്ചയിച്ച യാത്ര പരിപാടികളുമായി ദുബായിക്ക് പുറത്താണ് അധിക സമയവും...ശറഫു കൂല്യാണത്തിന്റെ അവധികൾ എടുത്ത് തിരിച്ച് എത്തിയിട്ടേയുള്ള.... ഉമ്മാടെ കാര്യത്തിൻ ഒരു ഭയം...ഞാൻ പൊട്ടിക്കരഞ്ഞു ..'കമറുവിന്റെ അവസ്ഥ എനിക്ക് മനസ്സിലാവും തയ്യിബും ( അറബി ) ദാസനും (ഇരുവരും  കമ്പനിയിലെ പാർട്ടണർമാർ ) ഇപ്പോൾ തന്നെ നിന്റെ ശത്രുവായിട്ടുണ്ടു്...'
'ഞങ്ങളുടെ കണക്കു നോക്കി മിച്ചം എന്തെങ്കിലും ഉണ്ടെങ്കിൽ ഇക്കാനെ ഏൽപ്പിക്കണം' ഞാൻ ഫോൺ കട്ടു ചെയ്തു .... രാവുണ്ണിയേട്ടൻ അർഹിക്കുന്ന മറുപടി അതു മാത്രമായിരുന്നു കാരണം എനിക്കെല്ലാം തന്നെ ഉമ്മയായിരുന്നു.

ബാനുത്താനെ വിളിച്ച് ഞാനും കുട്ടികളും നെസിയും സംസാരിച്ചു..... ഉമ്മാടെ ആരോഗ്യനില ആശ്വാസകരമല്ലെന്ന്‌ വീണ്ടും വിവരം ലഭിച്ചു.ബാനുത്തയും നസിയും കുറെ കരഞ്ഞു..... പകലിന്‌ വളരെ ദൈർഘ്യം തോന്നി മനസ്സ് ഉമ്മാടെയും ആശുപത്രിയുടെ ഡറ്റോളിന്റെ മണത്തിൽ നിന്നും മുക്ത്തമാവുന്നില്ല..ചെറിയമയക്കം കഴിഞ്ഞവശം ഞാൻ തീരുമാനം എടുത്തു കിട്ടുന്ന ആദ്യ വിമാനത്തിൽ കൊച്ചിയിലേക്ക് തിരിക്കാൻ....ജീവിതത്തിന്റ വലിയ ഭാഗ്യത്തിലേക്ക് ഒരു തിരിച്ച് നടത്തം..ഒരു രാത്രിക്കും പകലിന്നുമിടയിലെ ജീവിതത്തിന്റെ മാറ്റിമറിച്ചിലുകൾ  നാം എത്ര നിസ്സാരരാണെന്ന് ഒർമ്മിപ്പിക്കുന്ന ദിവസത്തിലേക്ക്.....

കൊച്ചിയിൽ നിന്നും തൃശൂരിലേക്കുള്ള യാത്രയിൽ, ബാനുത്താടെ  സഹോദരി ഭർത്താവ് വാഹിദു്.  ഉമ്മാക്ക് ഉണ്ടായ മാറ്റത്തെ വിശദീകരിച്ചു creatine പെട്ടന്ന് കൂടി Heart വീണ്ടു weak ആണ് ഒരു Semi  unconscious condition കമറുക്കാ....ഇയ്യമ്മാനെ തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട.... ഇക്കയും, ശറഫും ഒക്കെ പെട്ടന്ന് വന്ന് കണ്ടോട്ടെ... ഒറ്റശ്വാസത്തിൽ എല്ലാം പറഞ്ഞൊതുക്കി ....

കാര്‍ മദർ ആശുപത്രി ലക്ഷ്യമാക്കി പറന്നു. സ്പീഡ് പോര ഞാൻ ഓടിക്കാം പലതവണ വാഹിദ് എന്നെ വിലക്കി അവസാനം തൃശൂരിലെ ഊടുവഴികളിൽ എനിക്കുള്ള പരിചയം വാഹിദ്, വണ്ടി എന്നെ ഏൽപ്പിച്ചു ..വണ്ടി നിർത്തി രണ്ടാം നിലയിലെത്തിയത്‌ നിമിഷങ്ങൾള്ളിൽ....................... മഴ ആർത്തിയോടെ പെയ്തു കൊണ്ടിരുന്ന... കിതപ്പിന്നൊടുവിൽ വരാന്തയിൽ കൂടി നിന്നവരുടെ ഇടയിലൂടെ ICU WARD ലേക്ക്... സ്വയം പരിചയപ്പെടുത്തിയപ്പോൾ Duty Doctor എന്നെ വെൻറിലേറ്ററിന്റെ സഹായത്താൽ പ്രാണവായു ശ്വസിക്കുന്ന ഉമ്മാനെ കാട്ടി തന്നു ... തോളിൽ തട്ടി പറഞ്ഞു She is very critical  ...:

ഉമ്മാ... ഉമ്മാ ഞാൻ നീട്ടി വിളിച്ചു കണ്ണു തുറന്ന് ഓർമ്മയിലെന്ന പോലെ എന്നെ നോക്കി... പഞ്ഞിയിൽമുക്കി ചുണ്ടിൽ നനപ്പിച്ച അവസാന ജലപാനം... വലതു ചെവിയിൽ ശഹാദത്ത് കലിമ ചൊല്ലി.....നിമിഷങ്ങൾക്കകം എല്ലാം ഓർമ്മയായി...... ആ ഉമ്മ എന്നെന്നേക്കുമായി വിട ചൊല്ലി പറന്നു. ഇഷ്ടപ്പെട്ട സ്വർഗത്തിലേക്ക്....അവസാനയാത്രയായി.ഒരു തണല്‍ മരം മുറിഞ്ഞു വീണ പ്രതീതി.പൂന്തെന്നല്‍ നിശ്ചലമായ മാതിരി.തികച്ചും അനാഥനായ നിമിഷം.ഒരു മകന് കിട്ടാവുന്ന എറ്റവും വലിയ സൗഭാഗ്യത്തിന്‌ അവസരം നല്‍കി...മകന്റെ കയ്യില്‍ നിന്ന്‌ ഒരിറക്ക് വെള്ളം കുടിച്ച് ഉമ്മയുടെ യാത്രാമൊഴി..... 'മോനേ നിന്നെ പടച്ചവൻകാക്കും....'

ഒരു ചെറിയ ഇടവേള വൈകിയിരുന്നെങ്കിൽ ! ചേതനയറ്റ ഉമ്മാടെ ശരീരം മാത്രമായിരുന്നു എനിക്ക് കാണാന്‍ കഴിയുമായിരുന്നുള്ളൂ.... ഇതൊരു നവം‌ബര്‍ 14 ആയിരുന്നു മൂത്തപുത്രൻ ഷംസുവിന് ജന്മം കൊടുത്ത ദിവസം ഇന്ത്യ മുഴുവൻ ശിശുദിന ആഘോഷിക്കുന്ന ദിവസവും.... ലോകത്ത് പലരും ഇനിയൊരിക്കലും വരരുതെന്നും  തിരിച്ച് കിട്ടിയിരുന്നെങ്കിൽ എന്നു കൊതിക്കുകയും ചെയ്യുന്ന ദിനം...

ഞാൻ ചുരുക്കുന്നു അങ്ങിനെയാണ് ഒരോ ദിനങ്ങളും കടന്നു പോകുന്നത് കിളിയും,വണ്ടും,കാറ്റും, മഴയും, പൂക്കളും തുടങ്ങി സർവചരാചരങ്ങളും പങ്കിടുന്ന ദിവസങ്ങൾ.ഈ ഒഴുക്ക് എന്ന് തുടങ്ങി. എപ്പോൾ തീരും.....?

തോൽക്കാൻ ഇഷ്ടമില്ലാത്തവന് ഒരു തന്ത്രമുണ്ടു് ജയിക്കാനായി മൽസരിക്കാതിരിക്കുക.ഉമ്മ പോയാലും ഈ വരികൾ ഓർമ്മയിൽ ജീവിത യാത്രയിൽ കൈവിട്ടില്ല.
നിർത്തട്ടെ....:
നന്ദി..............
പതിവുപോലെ ഒരു വനിതാ ദിനവും കടന്നു പോയി.....
Share:

0 comments:

Copyright © Kamar Al Baker | Powered by Blogger Design by ronangelo | Blogger Theme by NewBloggerThemes.com